Saturday, December 15, 2012

നമ്മള്‍


ഈ രാവുപുലരുമ്പോള്‍
നമ്മള്‍ രണ്ടായിതീരും..
നീ സ്വപ്നവും ഞാന്‍ സത്യവും..
മറവിയുടെ മൂലയിലിരുന്ന്
നിന്റെയോര്‍മ്മകള്‍
സത്യത്തിനു നേരെ വിരല്‍ചൂണ്ടും..
നീ തിരികെ വിളിക്കും
ഞാനെന്ന സത്യത്തെ..
നീ അറിയുക,
നീ സ്വപ്നവും
ഞാന്‍ സത്യവും
അത്രമാത്രമാണ് നമ്മള്‍..

Monday, December 10, 2012

ഒടുവില്‍ കടലിലെരിഞ്ഞമര്‍ന്ന 
സൂര്യനെ നോക്കി നീ പറയുന്നു.. 
പിന്നിട്ട പകലും സന്ധ്യകളും 
പ്രണയവും മിഥ്യയാണെന്ന്..
നാമിരിവരും നിഴലുകള്‍ 
മാത്രമാണെന്ന്.. 
ഭൂതകാലത്തിന്റെ നിഴലുകള്‍ ..

ഓര്‍മകളുടെ മഞ്ഞുരുകുന്നു..
ഡിസംബര്‍ നീയെന്നെ ചുട്ടുപൊള്ളിക്കുന്നു
പ്രണയത്തിന്റെ തീചൂളയിലിട്ട് ..

Thursday, March 29, 2012

മുല്ലമൊട്ടുകള്‍

വര്‍ഷങ്ങള്‍ക്കപ്പുറം
ഒരോണനാളില്‍
നീ നടന്നകന്ന
വഴിയില്‍ നിന്ന്
പെറുക്കിയെടുത്തത്
ഓര്‍മ്മകളിലുണ്ട്..

സ്വപ്നങ്ങളിലെ കാമുകന്‍
അറിഞ്ഞിട്ടില്ലെന്നു തോന്നുന്നു,
മുല്ലമൊട്ടുകള്‍ വാടിപോയെന്ന്..

സ്വപ്നങ്ങള്‍ക്കിപ്പോഴും
മുല്ലപ്പൂവിന്‍ സുഗന്ധം..

Saturday, March 17, 2012

പ്രണയത്തിന്റെ കടല്‍

കടല്‍പോലെ ഇരബുന്നതാകട്ടെ
നമ്മുടെ പ്രണയം.........
അതിനുശേഷം നീണ്ടുനില്‍ക്കുന്ന
മൌനത്തിന്റെ ചക്രവാളം
അതിന്റെ മരണവും........

Tuesday, January 3, 2012

ഇരുണ്ട സത്യങ്ങള്‍

പൊഴിയുന്നത് ശരീരത്തിലേക്ക്
നീ തുന്നിച്ചേര്‍ത്ത വെളുത്ത
നിറമുള്ള തൂവലുകളല്ല ..
മനസ്സിലേക്ക് നീ പുരട്ടിയ
കരിമഷിക്കറയുള്ള സ്വപ്നത്തിന്റെ
ഇരുണ്ടഭാഗങ്ങളാണ് ..
അടര്‍ന്നു വീഴുന്നത് നിന്റെ
മുഖംമൂടി മാത്രമാണ്..
നിന്നെയെനിക്ക്
നഷ്ട്ടപ്പെടുന്നില്ല..
നിന്നെ ഞാന്‍
കണ്ടെത്തിയിരിക്കുന്നു..
ഇവിടെ നഷട്ടമായത്
എന്നെയും എന്റെ
സ്വപ്നങ്ങളെയും മാത്രം..