Thursday, March 29, 2012

മുല്ലമൊട്ടുകള്‍

വര്‍ഷങ്ങള്‍ക്കപ്പുറം
ഒരോണനാളില്‍
നീ നടന്നകന്ന
വഴിയില്‍ നിന്ന്
പെറുക്കിയെടുത്തത്
ഓര്‍മ്മകളിലുണ്ട്..

സ്വപ്നങ്ങളിലെ കാമുകന്‍
അറിഞ്ഞിട്ടില്ലെന്നു തോന്നുന്നു,
മുല്ലമൊട്ടുകള്‍ വാടിപോയെന്ന്..

സ്വപ്നങ്ങള്‍ക്കിപ്പോഴും
മുല്ലപ്പൂവിന്‍ സുഗന്ധം..

No comments:

Post a Comment