Thursday, March 29, 2012
മുല്ലമൊട്ടുകള്‍
വര്‍ഷങ്ങള്‍ക്കപ്പുറം
ഒരോണനാളില്‍
നീ നടന്നകന്ന
വഴിയില്‍ നിന്ന്
പെറുക്കിയെടുത്തത്
ഓര്‍മ്മകളിലുണ്ട്..
സ്വപ്നങ്ങളിലെ കാമുകന്‍
അറിഞ്ഞിട്ടില്ലെന്നു തോന്നുന്നു,
മുല്ലമൊട്ടുകള്‍ വാടിപോയെന്ന്..
സ്വപ്നങ്ങള്‍ക്കിപ്പോഴും
മുല്ലപ്പൂവിന്‍ സുഗന്ധം..
Saturday, March 17, 2012
പ്രണയത്തിന്റെ കടല്‍
കടല്‍പോലെ ഇരബുന്നതാകട്ടെ
നമ്മുടെ പ്രണയം.........
അതിനുശേഷം നീണ്ടുനില്‍ക്കുന്ന
മൌനത്തിന്റെ ചക്രവാളം
അതിന്റെ മരണവും........
Tuesday, January 3, 2012
ഇരുണ്ട സത്യങ്ങള്‍
പൊഴിയുന്നത് ശരീരത്തിലേക്ക്
നീ തുന്നിച്ചേര്‍ത്ത വെളുത്ത
നിറമുള്ള തൂവലുകളല്ല ..
മനസ്സിലേക്ക് നീ പുരട്ടിയ
കരിമഷിക്കറയുള്ള സ്വപ്നത്തിന്റെ
ഇരുണ്ടഭാഗങ്ങളാണ് ..
അടര്‍ന്നു വീഴുന്നത് നിന്റെ
മുഖംമൂടി മാത്രമാണ്..
നിന്നെയെനിക്ക്
നഷ്ട്ടപ്പെടുന്നില്ല..
നിന്നെ ഞാന്‍
കണ്ടെത്തിയിരിക്കുന്നു..
ഇവിടെ നഷട്ടമായത്
എന്നെയും എന്റെ
സ്വപ്നങ്ങളെയും മാത്രം..
Wednesday, November 2, 2011
Newer Posts
Home
Subscribe to:
Posts (Atom)